പൂര്‍വീകം
ഒരു വടക്കന്‍ വീര നായര്‍ സ്പ്രിംഗ് (അറബ് സ്പ്രിംഗ് പോലെ)
വി കെ എന്‍ -ന്റെ പ്രതികഥകളില്‍ നിന്നു...
അകായിലെ പിന്മുറക്കാര്‍ ബഹളംകൂട്ടി
കോളേജ് തോറക്ക്ണ് ല്ലാച്ചാ വേറേ തൊറന്ന കോളേജ് ല് ചേര്‍ത്തണം.
അനന്തിരവന്‍ ചെറിയകിട്ടുണ്ണി നായര്‍ ശാസിച്ചു:
ശ്ശി ഒരൂട്ടം ല്ലായ്മണ്ട് സമുദായ സ്നേഹം ല്ലേ ? നൊമ്മടെ നായന്മാരുടെ കോളേജോള് ടും ടും എന്ന് ള്ളപ്പോ ഈഴവന്റെ കുടീല് വിദ്യ അഭ്യസിക്കണം!
ആയായി, സുരേന്ദ്രാ, സുന്തോപസുന്താ, സുമതീ, പ്രേം നവസേ, നാണല്ലല്ലോ, നിങ്ങക്കൊന്നിനും !
നമ്മുടെ കോളേജ് തുറക്കഞ്ഞിട്ടല്ലേ ?
തോറക്കും.
എപ്പോ ?
എപ്പളാച്ചാ അപ്പൊ.
എന്നിട്ട് പഠിച്ചാ മത്യോ ?
മതി.
എന്നാ പോര !
ചെറിയ കിട്ടുണ്ണിനായര്‍ രൗദ്രഭീമനായി എഴുന്നേറ്റു കഴിഞ്ഞു. അവിടെ നിന്നു. അനങ്ങാന്‍ കഴിഞ്ഞില്ല.
അത്ര കേമമായിരുന്നു ഉച്ചഭക്ഷണം.
മരുമക്കളെ വിസ്തരിച്ചൊന്നു താഡിക്കാന്‍ കഴിയാത്ത കുണ്‍ഡിതതോടെ മൂത്താര് പറഞ്ഞു:
ന്നാ വലിയമ്മാമനെ പോയി കണ്ടോളിന്‍,
1 Comments:
so nice blogger
Post a Comment
<< Home